Flash News

ബിജെപി ജനരക്ഷാ യാത്ര മൂന്നിന്



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ ആരംഭിക്കുമെന്നു ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും നിരവധി കേന്ദ്രമന്ത്രിമാരും ജനരക്ഷാ യാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്കും ഭീകരവാദത്തിനുമെതിരെയാണ് ജനരക്ഷായാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it