Flash News

ബിജെപിയുടെ ജനരക്ഷായാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

ബിജെപിയുടെ ജനരക്ഷായാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി
X

തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടുള്ള സ്വാമിയുടെ ട്രോളിനെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചത്. പല ട്രോളേന്മാരെയും പല സ്വാമിമാരേയും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായി ട്രോളന്‍മാര്‍ക്കും മേലേക്കെടന്ന് ട്രോളണ സ്വാമീനെ ആദ്യായിട്ട് കാണുകയാണെന്നാണ് ഒരാളുടെ കമന്റ്. എന്തുചെയ്താലും നോര്‍ത്ത് ഇന്ത്യന്‍ പരിപ്പ് ഇവിടെ വേവില്ലെന്നും പരിപ്പ് വെള്ളത്തിലിട്ട് അമ്മാവന്‍ ഓടിപ്പോയെന്നും കലം ഉടച്ച് ഷാജി ദല്‍ഹിയിലെത്തിയെന്നും ചിലര്‍ കമന്റില്‍ പരിഹസിക്കുന്നു. പിണറായിയില്‍ നടത്താനിരുന്ന ജനരക്ഷാ യാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാതിരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
Next Story

RELATED STORIES

Share it