thrissur local

ബിജെപിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് സമയമായെന്ന്

തൃശൂര്‍: ബിജെപിയുടെ വര്‍ഗീയവല്‍രണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കുവാന്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് സമയമായിരിക്കുന്നുവെന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു.
ബിജെപി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച ജനവഞ്ചനാദിനാചരണം കോര്‍പ്പറേഷന്‍ പരിസരത്തെ പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപരമായി ചിന്തിക്കാന്‍ മതേതരഇന്ത്യയിലെ ജനങ്ങളെ പ്രേരിപ്പിച്ചതാണ് നാല് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടം. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത മതേതരരാഷ്ട്രസങ്കല്‍പത്തെ തകര്‍ക്കുകയാണ് മോദി ചെയ്തത്. മതസൗഹാര്‍ദ്ധത്തോടെ ജീവിച്ചവരാണ് ഇന്ത്യയിലുള്ളത്. വടക്കേ ഇന്ത്യയില്‍ ആസൂത്രിതമായി മുസ്്‌ലിം സമൂഹത്തേയും ദലിത് സമൂഹത്തേയും കൊന്നൊടുക്കുകയാണ്.
ഇന്ത്യന്‍ ജനതയെ ഒന്നായി കാണാനുള്ള അവസരം സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വടക്കേടത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു,  എം പി ഭാസ്‌കരന്‍ നായര്‍, ടി വി ചന്ദ്രമോഹന്‍, എം കെ പോള്‍സണ്‍, എം കെ അബ്ദുള്‍സലാം, സി എന്‍ ഗോവിന്ദന്‍കുട്ടി, സി ഒ ജേക്കബ്, സി ഐ സെബാസ്റ്റ്യന്‍,  ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ഡോ. നിജി ജസ്റ്റിന്‍, ലീലാമ്മ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it