kozhikode local

ബാല്യങ്ങളെ ബാലവേലയില്‍ നിന്ന് വിമുക്തരാക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം



കോഴിക്കോട്: മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രധാനകാരണമെന്നും കുട്ടികളെ തൊഴിലില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലേബര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച ചര്‍ച്ച അഭിപ്രായപ്പെട്ടു. 2012 ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്കു ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കു വര്‍ധിച്ചതോടെ ബാലവേല കൂടിവരികയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ അഡ്വ. എം രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡോ. എം പി പത്്മനാഭന്‍, ഡോ. കെ മൊയ്തു, വി അബ്്ദുല്‍റസാഖ്, എന്‍ പി ബാലകൃഷ്ണന്‍, ഇ പി ഉസ്്മാന്‍കോയ, എ കെ മുഹമ്മദലി, എം ടി സേതുമാധവന്‍, പി എ ആസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it