kannur local

ബാരപ്പോള്‍ പദ്ധതി: ജലവൈദ്യുത ഉല്‍പാദന പരീക്ഷണം വിജയം

ഇരിട്ടി: ബാരപ്പോള്‍ പദ്ധതി ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വൈദ്യുതി ഉല്‍പാദന പരീക്ഷണം വിജയകരം.
കഴിഞ്ഞ ദിവസം പരീക്ഷണാര്‍ഥം രണ്ടര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച് ബരപോള്‍ അധികൃതര്‍ പര്‍വര്‍ഗ്രിഡിന് കൈമാറി.
ഇതോടെ പദ്ധതി പൂര്‍ണ വിജയം കണ്ടതായി ബാരാപോള്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ടര്‍ബൈന്റെ പ്രവര്‍ത്തനവും പരീക്ഷിച്ച് വിജയം കണ്ടിരുന്നു.
15മെഗവാട്ട് ശേഷിയാണ് ബാരപോള്‍ പദ്ധതിയുടേത് അഞ്ച് മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററാണ് ഇവിടെ സ്ഥാപിച്ചത്. ഉദ്ഘാടന പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബാരപോള്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറിങ് ജി അനില്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ സലീം, രാജേഷ്, ലിജോ തോമസ്, കിര്‍ലോക്‌സര്‍ ഗ്രൂപ്പ് പ്രധിനിധികളായ അരുണ്‍ സോമന്‍, ഗണേഷ് മിത്ര, ലോഗേഷ് നേതൃത്വം നല്‍കി.—
29ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
Next Story

RELATED STORIES

Share it