Flash News

ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്



ന്യൂഡല്‍ഹി: പൊതുസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ പതഞ്ജലി സ്ഥാപന ഉടമയും യോഗഗുരുവുമായ ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം. കേസില്‍ റോത്തക് അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയാണ്  രാംദേവിനെതിരേ പരാതിനല്‍കിയത്.
Next Story

RELATED STORIES

Share it