kozhikode local

ബാബരി മസ്ജിദ് നിര്‍മാണ പ്രക്ഷോഭം ശക്തിപ്പെടുത്തണം: എ നീലലോഹിത ദാസ നാടാര്‍

കോഴിക്കോട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മാണത്തിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് മുന്‍മന്ത്രി എ നീല ലോഹിത ദാസ നാടാര്‍. എസ്ഡിപിഐ കോഴിക്കോട് സിറ്റി കമ്മറ്റി മാനാഞ്ചിറ പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവാണ് ബാബരി മസ്ജിദിന്റെ ധ്വംസനം. ഇതു പരിഹരിക്കുന്നതിന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വിഘാതം സൃഷ്ടിക്കുന്ന സാമ്പത്തിക സംവരണം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്‌വരുന്ന സാമ്പത്തിക സംവരണം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, പി കെ അബ്ദുല്‍ ലത്തീഫ് (എംഇഎസ് ജില്ലാ ജനറല്‍ സിക്രട്ടറി), യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സിക്രട്ടറി), കെ കെ കബീര്‍(പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ്), എം സി സക്കീര്‍ (കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്),കെ വി.ജമീല ടീച്ചര്‍(എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ്), പി കെ കബീര്‍ സലാല(ജനതാദള്‍ എസ് ജില്ലാ വൈസ് പ്രസിഡന്റ്), ഫിര്‍ഷാദ് കമ്പിളിപറമ്പ് (എസ്ഡിടിയു ജില്ല ജനറല്‍ സെക്രട്ടറി), റഊഫ് കുറ്റിച്ചിറ, അബ്ദുല്‍ ഖയ്യൂം , അഡ്വ.എം.കെ ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it