kannur local

ബാബരി മസ്ജിദിന്റെ ചരിത്രം പകര്‍ന്ന് കൊളാഷ് പ്രദര്‍ശനം

കണ്ണൂര്‍സിറ്റി: അയോധ്യയില്‍ സംഘപരിവാരം തകര്‍ത്ത ബാബരി മസ്ജിദിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന കൊളാഷ് പ്രദര്‍ശനം ബാബരി മസ്ജിദ് കഥ പറയുന്നു ശ്രദ്ധേയമാവുന്നു. എസ്ഡിപിഐ കണ്ണൂര്‍ സിറ്റി മേഖലാ കമ്മിറ്റി ഡിഐഎസ് റോഡിലാണ് 60ഓളം ചിത്രങ്ങളടങ്ങിയ കൊളാഷ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
1528ല്‍ മീര്‍ ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചതു മുതല്‍ ഇതുവരെയുള്ള ചരിത്രങ്ങളെല്ലാം ചിത്രസഹിതമാണ് നല്‍കിയിട്ടുള്ളത്. 1853 വരെ ആരും അവകാശവാദം ഉന്നയിക്കാത്തത്, 1985ല്‍ ആദ്യ കേസ് ഫയല്‍ ചെയ്തത്, 1949ല്‍ 60 ആളുകള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വിഗ്രഹം കൊണ്ടുവച്ചത്, ഇരുകൂട്ടരും പരാതിപ്പെട്ടതോടെ തര്‍ക്കമന്ദിരമാക്കി പള്ളി പൂട്ടിയത്, ക്ഷേത്രം പൊളിച്ചിട്ടല്ല പള്ളി നിര്‍മിച്ചതെന്ന് ചരിത്രകാരന്‍മാര്‍ തെളിവുസഹിതം വിവരിക്കുന്നത്, 1950ല്‍ സംഘപരിവാരം വീണ്ടും കോടതിയെ സമീപിച്ചത്, ഇതിനെതിരേ മുസ്‌ലിംകള്‍ സ്വീകരിച്ച നിയമനടപടികള്‍, അവസാനം ആര്‍എസ്എസുകാര്‍ 1992 ഡിസംബര്‍ ആറിനു പള്ളി തകര്‍ക്കുന്നത്, പിന്നീട് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ എന്നിവയെല്ലാം കൊളാഷിലുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശനം കാണാനെത്തുന്നത്. പുതുതലമുറയ്ക്ക് ബാബരിയുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്നതില്‍ കൊളാഷ് വിജയിച്ചതായി സന്ദര്‍ശകര്‍ പറഞ്ഞു.
പ്രദര്‍ശനത്തെക്കുറിച്ച് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ആഷിഖ് അമീന്‍, ഹാശിം കസാനക്കോട്ട, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ പൂക്കുണ്ടില്‍, ജില്ലാ കമ്മിറ്റിയംഗം എ ആസാദ് തുടങ്ങിയവരാണു വിശദീകരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഡിസംബര്‍ ആറുവരെ പ്രദര്‍ശനം ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it