ബാബരിയുടെ തകര്‍ച്ച നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയം; പ്രണബ് മുഖര്‍ജി
BY swapna en28 Jan 2016 11:29 AM GMT
X
swapna en28 Jan 2016 11:29 AM GMT
[related]
ന്യൂഡല്‍ഹി:ബാബ്രി മസ്ജിദിന്റെ തകര്‍ച്ച മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ ആത്മകഥയായ ദി ടര്‍ബുലന്റ് യേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലാണ് പ്രണബ് മുഖര്‍ജി നരസിംഹ റാവുവിന്റെ വീഴ്ചയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തലതാഴ്ത്താന്‍ ഇടയായ സംഭവമാണ് ബാബരിയുടെ തകര്‍ച്ച. ജറുസലേമില്‍ പോലും ഒരു മുസ്ലിം പള്ളി ഇത്തരത്തില്‍ തകര്‍ക്കപ്പെടില്ലെന്ന് ഒരു രാജ്യത്തെ വിദേശ മന്ത്രി പറഞ്ഞിരുന്നു. മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ വികാരങ്ങളെ എത്രമാത്രം വ്രണപ്പെടുത്തിയെന്നും പുസ്തകത്തില്‍ പറയുന്നു. ബാബ്രി സംഭവം നടക്കുന്ന സമയത്തെക്കുറിച്ചും അതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഇടപെടലിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT