ബാങ്ക് തട്ടിപ്പ്: വിനയ് മിത്തലിനെ ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: 40 കോടിയോളം വരുന്ന ഏഴ് തട്ടിപ്പ് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ വ്യവസായി വിനയ് മിത്തലിനെ ഇന്തോനീസ്യ ഇന്ത്യക്ക് കൈമാറി.
വിജയ്മല്യ, നിധിന്‍ സന്ദേസാരാ, നീരവ് മോദി, മെഹുന്‍ ചോക്‌സി ജതിന്‍, മേഹ്ത എന്നിവരുള്‍പ്പെടുന്ന സാമ്പത്തിക കുറ്റവാളികളടങ്ങുന്ന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പെടുന്ന ആളാണ് വിനയ് മിത്തല്‍. കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ പരാതിപ്രകാരമാണ് 2014ലും 2016ലും സിബിഐ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി, ഗാസിയാബാദ് കോടതികളില്‍ ഇയാള്‍ക്കെതിരേ ഏഴു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിദേശത്ത് കടന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017 ജനുവരിയിലാണ് ഇന്തോനീസ്യന്‍ അധികൃതര്‍ ബാലിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. മിത്തലിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



Next Story

RELATED STORIES

Share it