ബലാല്‍സംഗ ഇരയായ ബധിര-മൂക യുവതിക്ക് 15 ലക്ഷം നല്‍കണം

ന്യൂഡല്‍ഹി: പീഡിപ്പിക്കപ്പെട്ട ബധിരയും മൂകയുമായ യുവതിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപമായി നല്‍കണമെന്ന് സുപ്രിംകോടതി. ഹിമാചല്‍പ്രദേശ് സ്വദേശിനിയാണ് ബലാല്‍സംഗത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയായ യുവതി. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സംസ്ഥാനസര്‍ക്കാര്‍ എല്ലാ മാസവും 30,000 രൂപ നല്‍കണമെന്ന ഹിമാചല്‍പ്രദേശ് ഹൈക്കോടതി വിധി ഭേദഗതി ചെയ്താണ് സുപ്രിംകോടതി ഉത്തരവ്.
പീഡനത്തിനിരയായവര്‍ക്ക് ആജീവനാന്തം നഷ്ടപരിഹാരം നല്‍കാന്‍ നിയമമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. നഷ്ടപരിഹാരം ഒരൊറ്റത്തവണയായി നിക്ഷേപിക്കാന്‍ വിധിയില്‍ ഭേദഗതി വേണമെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വരീന്ദര്‍ കുമാറും അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സുപ്രിംകോടതി വിധി. നഷ്ടപരിഹാരമായി നല്‍കുന്ന 15 ലക്ഷം സ്ഥിരനിക്ഷേപമായി ബാങ്കിലിടണം. ഇതിന്റെ പലിശ ഇരയുടെ രക്ഷിതാക്കള്‍ക്ക് പിന്‍വലിക്കാന്‍ കഴിയണം. ഈ തുക ഇരയുടെ ക്ഷേമത്തിനായി തന്നെയാണ് വിനിയോഗിക്കപ്പെടു—ന്നതെന്ന് സമയാസമയങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it