Flash News

ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല;ബോളിവുഡ് നടി ബിജെപി വിട്ടു

ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല;ബോളിവുഡ് നടി ബിജെപി വിട്ടു
X


ന്യൂഡല്‍ഹി:ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപിയില്‍ നിന്ന് രാജിവച്ചു. ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മല്ലിക ബിജെപി വിട്ടത്.കഠ്‌വ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മല്ലിക രജ്പുത് നിലപാട് വ്യക്തമാക്കിയത്.



'ബലാത്സംഗം ചെയ്യുന്നവരെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. ഇരക്ക് അതിവേഗം നീതി ഉറപ്പാക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ വിഷയത്തെ ഹിന്ദു-മുസ് ലിം പ്രശ്‌നമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. അതുകൊണ്ട് ഇനി ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല'.-മല്ലിക രജ്പുത് പറഞ്ഞു.
Next Story

RELATED STORIES

Share it