Second edit

ബയോപിക്കുകള്‍

കമലാ സുരയ്യ(മാധവിക്കുട്ടി)യുടെ ജീവിതത്തെ ആധാരമാക്കി കമല്‍ നിര്‍മിച്ച 'ആമി' എന്ന സിനിമ പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പലരും എതിര്‍പ്പുകളുമായി രംഗത്തുവന്നു. കമലിന് എത്രത്തോളം ആഴത്തില്‍ മാധവിക്കുട്ടിയെ മനസ്സിലാക്കാനും ആ ജീവിതത്തിന് ചലച്ചിത്രാവിഷ്‌കാരം നല്‍കാനുമാവും എന്നതായിരുന്നു പല ബുദ്ധിജീവികളുടേയും സംശയം. മുസ്‌ലിമായ കമലിന്റെ ഉദ്ദേശ്യശുദ്ധി സംശയിച്ചവരുണ്ട്. കേസുകള്‍ പോലുമുണ്ടായി. ഏതായാലും, ചിത്രം സാമാന്യമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.
ബയോപിക്കുകള്‍ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കുന്നതു പുതുമയല്ല. ലോകം കണ്ട ഏറ്റവും നല്ല ജീവചരിത്ര ചിത്രങ്ങളിലൊന്നാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി.' അതുപോലും തര്‍ക്കവിധേയമാവുകയുണ്ടായി. മലയാളത്തില്‍ ശ്രീനാരായണഗുരുവും മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ചലച്ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ബയോപിക്കുകള്‍ ഒട്ടുമുക്കാലും എതിര്‍പ്പുകള്‍ക്കു കാരണമായിട്ടുണ്ട്. ജെ സി ഡാനിയേലിന്റെ ജീവിതത്തെ ആധാരമാക്കി കമല്‍ നിര്‍മിച്ച 'സെല്ലുലോയ്ഡി'ന്റെ കഥയും വ്യത്യസ്തമല്ല. ഏറ്റവുമൊടുവില്‍ മലയാളത്തില്‍ പുറത്തുവന്ന ബയോപിക്കാണ് ഫുട്‌ബോള്‍താരം വി പി സത്യന്റെ കഥ പറയുന്ന 'ക്യാപ്റ്റന്‍.' പ്രജേഷ് സെന്നിന്റെ ഈ ചിത്രത്തെ ചലച്ചിത്രാസ്വാദകര്‍ ആവേശത്തോടെയാണു സ്വീകരിച്ചത്.
Next Story

RELATED STORIES

Share it