ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
BY Sumeera SMR17 Dec 2015 3:39 AM GMT
Sumeera SMR17 Dec 2015 3:39 AM GMT
ബെര്‍ലിന്‍: മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജര്‍മന്‍ ലീഗ് ടീമായ ഡാംസ്ലാറ്റിനെയാണ് ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയത്.
40ാം മിനിറ്റില്‍ സ്പാനിഷ് ഡിഫന്റര്‍ സാബി അലോന്‍സോയാണ് 30 വാര അകലെ നിന്നുള്ള ലോങ്റേഞ്ച് ഷോട്ടിലൂടെ ബയേണിനായി വലകുലുക്കിയത്. ജയിച്ചെങ്കിലും ബയേണിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തോമസ് മുള്ളര്‍ എന്നിവര്‍ക്കു ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ ബയേര്‍ ലെവര്ക്യുസന് 3-1ന് അന്റര്ഹാച്ചിങിനെയും വെര്‍ഡര്‍ ബ്രെമന് 4-3ന് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കിനെയും തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
അന്റര്ഹാച്ചിങിനെതിരേ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ലെവര്ക്യുസന് ഗോളുകള്‍ തിരിച്ചടിച്ച് ജയം കൊയ്തത്. 27ാം മിനിറ്റില്‍ മാക്സിമിലിയന്‍ ബ്യുയറാണ് ആതിഥേയര്‍ക്കു ലീഡ് നേടിക്കൊടുത്തത്.
ജാവിയര്‍ ഹെര്‍ണാണ്ടസ് (32ാം മിനിറ്റ്), സ്റ്റീഫന്‍ കീസ്ലിങ് (55), കരീം ബെല്ലാര്ഡി (83) എന്നിവരുടെ ഗോളുകള്‍ ലെവര്ക്യുസന് ആധികാരിക ജയം സമ്മാനിച്ചു.
ഇന്റര്മിലാന് ക്വാര്‍ട്ടര്‍ യോഗ്യത: ജെനോ പുറത്ത്
റോം: ഇന്റര്മിലാന് ഇറ്റാലിയന്‍ കപ്പ് (കോപ ഇറ്റാലിയ) ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, സെരി എയിലെ മറ്റൊരു ടീമായ ജെനോ പുറത്തായി.
രണ്ടാം ഡിവിഷന് ക്ലബ്ബായ കാഗ്ലിയാരിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇ ന്റര്‍ തകര്‍ത്തത്. ജെനോയെ മൂന്നാം ഡിവിഷന് ടീമായ അലെസാന്‍ഡ്രിയ 1-2നു അട്ടിമറിക്കുകയായിരുന്നു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT