Flash News

ബന്ധുവിന്റെ വീട്ടില്‍ നിന്നും 10 ലക്ഷത്തിലധികം ദിര്‍ഹം കവര്‍ച്ച നടത്തിയ ഇരുപതുകാരി പിടിയില്‍

ബന്ധുവിന്റെ വീട്ടില്‍ നിന്നും 10 ലക്ഷത്തിലധികം ദിര്‍ഹം കവര്‍ച്ച നടത്തിയ ഇരുപതുകാരി പിടിയില്‍
X


അജ്മാന്‍: ബന്ധുവിന്റെ വീട്ടില്‍ നിന്നും 10 ലക്ഷം ദിര്‍ഹത്തിലധികം പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ 20 കാരിയായ അഫ്ഗാന്‍ വനിത അജ്മാന്‍ പോലീസിന്റെ പിടിയിലായി. 945,000 ദിര്‍ഹത്തിന് തുല്യമായ വിദേശ കറര്‍സിയും ഒന്നര ലക്ഷം വില വരുന്ന ആഭരങ്ങളുമാണ് യുവതി കവര്‍ച്ച നടത്തിയതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ പോലീസ് വിഭാഗം ഉപ മേധാവി മേജര്‍ അഹമ്മദ് സയീദ് അല്‍ നുഐമി പറഞ്ഞു.  കവര്‍ച്ച  നടത്തിയ പണവും ആഭരണങ്ങളും സൂക്ഷിച്ച പെട്ടിയുമായി താഴെ ഇറങ്ങിയ യുവതി വന്ന ടാക്‌സി കാറില്‍ തന്നെ കയറ്റാനായി കെട്ടിടത്തിന്റെ വാച്ച് മാന്റെ സഹായം തേടിയിരുന്നു. ഷാര്‍ജയില്‍ പ്രതി താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് പോലീസ് പിടികൂടിയത്. വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതി കവര്‍ച്ചക്കായി എത്തിയിരുന്നത്.

[related]
Next Story

RELATED STORIES

Share it