Flash News

ബനാറസ് ഹിന്ദുസര്‍വകലാശാലാ വിസി അവധിയില്‍



വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ പറഞ്ഞു. വിരമിക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കെയാണ് ഗിരീഷ് ചന്ദ്ര അവധിയില്‍ പോവുന്നത്. കാംപസിലെ ലൈംഗികചൂഷണങ്ങള്‍ക്കെതിരേ വിദ്യാര്‍ഥിനികള്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ ശരിയാംവിധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയ ഗിരീഷ് ചന്ദ്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ ഗിരീഷ് ചന്ദ്രയോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it