ബജറ്റ് സമ്മേളനം: ഫെബ്രുവരി 22ന് തുടങ്ങിയേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിച്ചേക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സമ്മേളന തിയ്യതി നിശ്ചയിക്കുന്നതിനായി ഫെബ്രുവരി നാലിന് യോഗം ചേരും.
പൊതുബജറ്റും റെയില്‍വേ ബജറ്റും അവതരിപ്പിക്കലാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണഗതിയില്‍ ഫെബ്രുവരി മൂന്നാംവാരം തുടങ്ങുന്ന സമ്മേളനം മെയ് ആദ്യമാണ് അവസാനിക്കുക.
ഫെബ്രുവരി 29ന് പൊതുബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം മെയ് അവസാനം വരെയോ ജൂണ്‍ വരെയോ നീണ്ടുപോവാന്‍ സാധ്യതയുണ്ട്.
ചരക്ക,് ഇന്ധന നികുതി ബില്‍ പാസാക്കുന്നതിന് ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it