ബംഗാളില്‍ മുന്‍ എംഎല്‍എക്ക് അക്രമത്തില്‍ പരിക്ക്
BY Sumeera SMR2 Jun 2016 3:52 AM GMT
Sumeera SMR2 Jun 2016 3:52 AM GMT
ബറാസത്ത്(പശ്ചിമ ബംഗാള്‍): തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയുണ്ടായ അക്രമത്തില്‍ മുന്‍ തൃണമൂല്‍ എംഎല്‍എക്കു പരിക്ക്. എ ടി എം അബ്ദുല്ലയ്ക്കാണ് സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്നവരുടെ മര്‍ദ്ദനമേറ്റത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ പാനിഗോഖ്റ ഗ്രാമത്തിലാണ് സംഭവം. വിജയാഘോഷയാത്ര നയിച്ചത് അബ്ദുല്ലയായിരുന്നു. മുളവടി കൊണ്ടും ഇഷ്ടിക കൊണ്ടുമായിരുന്നു ആക്രമണം. അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു. തൃണമൂലിലെ രണ്ട് വിഭാഗങ്ങളാണ് ഏറ്റുമുട്ടിയതെന്നാണ് സിപിഎം വാദം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT