ഫ്‌ളൈ ദുബയ് ദുരന്തം: പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്

മോസ്‌കോ: കഴിഞ്ഞയാഴ്ച റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണില്‍ തകര്‍ന്നുവീണ ഫ്‌ളൈ ദുബയ് വിമാനത്തിലെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ അവസാന സംഭാഷണം പുറത്തു വന്നു. റഷ്യന്‍ ഔദ്യോഗിക ടെലിവിഷനാണ് വോയ്‌സ് റിക്കാഡറിലെ സംഭാഷണം പ്രക്ഷേപണം ചെയ്തത്. വിമാന ദുരന്തത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്.വിമാനം തകര്‍ന്നു വീഴുന്നതിന് കേവലം ഒരു മിനിറ്റ് മുമ്പ് പൈലറ്റുമാര്‍ നടത്തിയ സംഭാഷണമാണ് റോസിയ -1 ചാനല്‍ പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബയില്‍ നിന്നു വന്ന ബോയിങ് -737 വിമാനം റോസ്‌റ്റോവിലെ റണ്‍വേയില്‍ തകര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാന്‍ സാധിക്കാതെ തകര്‍ന്നുവീഴുകയായിരുന്നു. ഓട്ടോ പൈലറ്റ് മോഡ് സ്വിച്ച് ഓഫ് ചെയ്ത ശേഷം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. യാത്രക്കാരെ ശാന്തരാക്കുന്ന പൈലറ്റിന്റെ ശബ്ദവും റിക്കാഡറിലുണ്ട്. യാത്രക്കാരോട് വിഷമിക്കേണ്ടതില്ല എന്നു പറയുന്നുണ്ടായിരുന്നു. അത് ചെയ്യരുത് എന്നു പറഞ്ഞ ശേഷം പൈലറ്റില്‍ നിന്നുണ്ടായ അവസാനവാക്ക് 'മുകളിലേക്ക് ഉയര്‍ത്തൂ' എന്നാണ്. വോയ്‌സ് റിക്കാഡറിലെ അവസാന നിമിഷങ്ങളില്‍ പരിഭ്രാന്തമായ നിലവിളികള്‍ മാത്രമാണ്. സിറിയയിലെ റഷ്യന്‍ ബോംബിങിന് പ്രതികാരമായി സായുധസംഘമായ ഐഎസ് സ്‌ഫോടനത്തിലൂടെ വിമാനം തകര്‍ക്കുകയായിരുന്നുവെന്ന റിപോര്‍ട്ടുകളുമുണ്ട്.
Next Story

RELATED STORIES

Share it