ഫ്‌ളൈ ഓവര്‍ അപകടം: നിലവാരം കുറഞ്ഞ നിര്‍മാണ രീതിയെന്ന്

വാരണാസി: 19 പേരുടെ മരണത്തിനിടയാക്കിയ വാരണാസി ഫ്‌ളൈ ഓവര്‍ അപകടത്തില്‍ ഉത്തര്‍പ്രദേശ് ബ്രിഡ്ജ് കോര്‍പറേഷന്‍ സംശയത്തിന്റെ നിഴലില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലുണ്ടായ അപകടത്തിന്റെ കാരണം, നിര്‍മാണത്തിന് ബ്രിഡ്ജ് കോര്‍പറേഷന്‍ അധികൃതരുടെ മേല്‍നോട്ടമില്ലാതിരുന്നതിനാലാണെന്നു പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍ വളരെ നിലവാരം കുറഞ്ഞതായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് ശരിയായ നിര്‍ദേശം നല്‍കാനോ നിര്‍മാണരീതി വിലയിരുത്താനോ അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും വിമര്‍ശനമുണ്ട്. അതേസമയം സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ അപകടത്തെ പ്രകൃതി ദുരന്തമായേ കണക്കാക്കാനാവൂവെന്ന് ബ്രിഡ്ജ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രാജന്‍ മിത്തല്‍ പറഞ്ഞു. മേഖലയില്‍ നേരത്തെയുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന്് ഫ്‌ളൈ ഓവറിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ഇതാണ് അപകടകാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it