Flash News

ഫ്രട്ടേണിറ്റി മൂവ്‌മെന്റ് : അന്‍സാര്‍ അബൂബക്കര്‍ ദേശീയ പ്രസിഡന്റ്



ന്യൂഡല്‍ഹി: ദലിത്, ന്യുനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചനം ലക്ഷ്യംവച്ചുള്ള വിദ്യാര്‍ഥി- യുവജന കൂട്ടായ്മയായ ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ നിലവില്‍വന്നു. ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ വച്ചായിരുന്നു പ്രഖ്യാപനം. സംഘടനയുടെ പ്രഥമ പ്രസിഡന്റായി അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥി അന്‍സാര്‍ അബൂബക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ രൂപീകരണ കണ്‍വന്‍ഷന്‍ വെല്‍ഫെയര്‍പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ് ക്യു ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ സുബ്രഹ്മണി അറുമുഖം 37 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും കെ അംബുജാക്ഷന്‍ ഭാരവാഹികളെയും പ്രഖ്യാപിച്ചു. ഫെഡറല്‍ കമ്മിറ്റിയംഗം എന്‍ജിനീയര്‍ റാഷിദ് ഹുസൈന്‍ ഫ്രട്ടേണിറ്റിയുടെ പതാക പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it