ഫ്രഞ്ച് കപ്പ്: പിഎസ്ജി കിരീടത്തിനരികെ
BY Sumeera SMR21 April 2016 2:22 AM GMT
Sumeera SMR21 April 2016 2:22 AM GMT
പാരിസ്: ഫ്രഞ്ച് അതികായന്മാരായ പാരിസ് സെന്റ് ജര്മെയ്ന് (പിഎസ്ജി) സീസണിലെ രണ്ടാം കിരീടത്തിനരികില്‍. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പില്‍ ഫൈനലിലെത്തിയാണ് പിഎസ്ജി സീസണിലെ ഡബിള്‍ കിരീടത്തിനരികിലെത്തിയത്. നേരത്തെ ജര്‍മന്‍ ലീഗ് കിരീടം പിഎസ്ജി നിലനിര്‍ത്തിയിരുന്നു.
ഫ്രഞ്ച് കപ്പിലെ ഒന്നാം സെമി ഫൈനലില്‍ നിലവില്‍ ജേതാക്കള്‍ കൂടിയായ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് ലോറെന്റിനെയാണ് മറികടന്നത്. സ്വീഡിഷ് ഗോളടിവീരന് സ്ലാറ്റന് ഇബ്രാഹിമോവിച്ചാണ് എവേ മല്‍സരത്തില്‍ പിഎസ്ജിക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ച വിജയഗോള്‍ നേടിയത്.
ആവേശകരമായ മല്‍സരത്തിലെ രണ്ടാം പകുതിയിലെ 75ാം മിനിറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ വിജയഗോള്‍. സീസണില്‍ താരം പിഎസ്ജിക്കു വേണ്ടി 43ാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്.
മല്‍സരത്തില്‍ പന്തടക്കത്തില്‍ പിഎസ്ജിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
കലാശപ്പോരാട്ടത്തില്‍ മാഴ്സല്ലെ-സോചക്സ് രണ്ടാം സെമിയിലെ വിജയികളെയാണ് പിഎസ്ജി നേരിടുക.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT