Flash News

ഫ്രഞ്ച് ഓപണ്‍ : മഴ വില്ലനായി



പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മെന്‍സ് സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാറ്റിവച്ചു. മഴ മൂലം കളി തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലും ഇന്നത്തേക്ക് മാറ്റിവച്ചത്. സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലിന്റെയും നൊവാക് ജോക്കോവിച്ചിന്റെയും ക്വാര്‍ട്ടര്‍ പോരാട്ടമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പാബ്ലോ ബുസ്തയ്‌ക്കെതിരേയായിരുന്നു നദാലിന്റെ മല്‍സരം. ഡൊമിനിക് തീമിനെതിരേയാണ് ജോക്കോവിച്ച് കളിക്കേണ്ടത്. അതേസമയം, ഇന്നലെ നടന്ന മിക്‌സഡ് ഡബിള്‍സില്‍ ആന്‍ഡ്രിയ ഹ്ലവാക്കോവ- റോജര്‍ വെസ്‌ലിന്‍ സഖ്യം സെമിഫൈനലില്‍ കടന്നു. ആന്‍ഡ്രിയ ക്ലെപാക്- ഡൊമിനിക് ഇന്‍ഗ്ലോട്ടിനെ തോല്‍പിച്ചാണ് ഹ്ലവാക്കോവ- വെസ്‌ലിന്‍ സഖ്യം അവസാന നാലിലെത്തിയത്.
Next Story

RELATED STORIES

Share it