Flash News

ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ : ജോക്കോവിച്ചിന് അടിതെറ്റി



പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് അട്ടിമറി തോല്‍വി. ലോക ഏഴാം നമ്പര്‍ താരം ഡൊമിനിക് തീമാണ് രണ്ടാം റാങ്കുകാരനായ നൊവാക് ജോക്കോവിച്ചിനെ അടിയറവ് പറയിച്ച് സെമിഫൈനലില്‍ കടന്നത്. ഉശിരന്‍ പ്രകടനത്തോടെ മൂന്ന് സെറ്റുകളും ആസ്‌ത്രേലിയയുടെ ഡൊമിനിക് തീം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-3, 6-0. ആദ്യ സെറ്റിന്റെ ടൈബ്രേക്കില്‍ സെര്‍വ് നഷ്ടപ്പെടുത്തിയതാണ് സെര്‍ബിയന്‍ താരത്തിന് തിരിച്ചടിയായത്. സെറ്റ് ലീഡ് നേടിയതോടെ ഒരു അവസരം പോലും നല്‍കാതെ തീം രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാംസെറ്റില്‍ പൂര്‍ണമായും തകര്‍ച്ച നേരിടാനായിരുന്നു ജോക്കോവിച്ചിന്റെ വിധി. നിര്‍ണായക സെറ്റായിരുന്നിട്ട് കൂടി മൂന്ന് തവണ ജോക്കോവിച്ച് സെര്‍വ് നഷ്ടപ്പെടുത്തിയതോടെ ആറാം സീഡായ തീമിന് കാര്യങ്ങള്‍ എളുപ്പമായി. തീമിനെതിരേ ഒരു പോയിന്റ് പോലും നേടാതെയാണ് ജോക്കോവിച്ച് മൂന്നാം സെറ്റ് നഷ്ടപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ കരിയറിലെ മോശം പ്രകടനമായിരുന്നു ഇന്നലെ. തുടര്‍ച്ചയായി നാലാം ടൂര്‍ണമെന്റിലാണ് ജോക്കോവിച്ച് കിരീടം കാണാതെ പുറത്താവുന്നത്. സെമിയില്‍ വെറ്ററന്‍ താരം റാഫേല്‍ നദാലാണ് തീമിന്റെ എതിരാളി. നാളെയാണ് സെമിഫൈനല്‍. സ്പാനിഷ് ക്വാര്‍ട്ടറില്‍ നദാല്‍എതിരാളി പാബ്ലോ കാരെനോ ബുസ്ത റിട്ടേര്‍ഡ് ചെയ്തതോടെ നാലാം നമ്പര്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ സെമിയില്‍. ആദ്യ സെറ്റിന്റെ ലീഡില്‍ രണ്ടാം സെറ്റില്‍ രണ്ട് പോയിന്റിന് സ്പാനിഷ് താരം നദാല്‍ മുന്നിലെത്തിയതോടെ നാട്ടുകാരനായ ബുസ്ത റിട്ടേര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍: 6-0, 2-0. ഇത് പത്താംതവണയാണ് നദാല്‍ ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 20ാം സീഡ് ബുസ്ത റിട്ടേഡ് ചെയ്തത്. ലോക 21ാം റാങ്കുകാരനായ ബുസ്തയുടെ ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടറായിരുന്നു ഇത്. ആദ്യ സെറ്റിന് ശേഷം ചികില്‍സ തേടിയെങ്കിലും അസുഖം മൂര്‍ചിഛതോടെ രണ്ടാം സെറ്റില്‍ 19 മിനിറ്റിന് ശേഷം വിരമിക്കുകയായിരുന്നു. 2014ന് ശേഷം ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീട പ്രതീക്ഷ സജീവമാക്കിയ വെറ്ററന്‍ താരം നദാലിന്റെ നൂറാം ബെസ്റ്റ് ഫൈവ് സെറ്റ് വിജയം കൂടിയാണ് ഇത്. ക്വാര്‍ട്ടര്‍ കടന്ന് മുറെയുംവാവ്‌റിങ്കയും വാശിയേറിയ അവസാന റൗണ്ട് പോരാട്ടത്തിന് ആക്കം കൂട്ടി സൂപ്പര്‍ താരങ്ങളായ ആന്‍ഡി മുറെയും സ്റ്റാന്‍ വാവ്‌റിങ്കയും സെമിയിലെത്തി. രണ്ട് മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ ജപ്പാന്റെ കെയ് നിഷികോരിക്കെതിരേ 3-1ന് സെറ്റ് പിടിച്ചാണ് ഒന്നാംറാങ്ക്് മുറെ സെമിയിലെത്തിയത്. സ്‌കോര്‍: 2-6, 6-1, 7-6 (7-0), 6-1. ആദ്യ സെറ്റ് സ്വന്തമാക്കിയ ഒമ്പതാം റാങ്കുകാരന്‍ നിഷികോരിയെ രണ്ടാം സെറ്റില്‍ മുറെ കനത്ത ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ പിടിച്ച മുറെ നാലാം സെറ്റ് അതിവേഗം സ്വന്തമാക്കുകയായിരുന്നു.  കൊയേഷ്യയുടെ എട്ടാം നമ്പര്‍ താരം മരിന്‍ സിലികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വാവ്‌റിങ്ക അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-3, 6-3, 6-1. രണ്ടു മണിക്കൂര്‍ 42 മിനിറ്റ് നീണ്ടു നിന്ന മല്‍സരത്തില്‍ ഒരു തവണയും മൂന്നാം റാങ്കായ വാവ്‌റിങ്കയുടെ മേല്‍ ആധിപത്യം നേടാന്‍ സിലികിന് സാധിച്ചില്ല. ഫൈനലിനേക്കാള്‍ വാശിയേറിയ നാളത്തെ സൂപ്പര്‍ സെമിയില്‍ മുറെയും വാവ്‌റിങ്കയും മുഖാമുഖം ഏറ്റുമുട്ടും. പ്ലിസ്‌കോവയും ഹാലെപും സെമിയില്‍വനിതാ സിംഗിള്‍സില്‍ മൂന്നാം റാങ്ക് കരോലിന പ്ലിസ്‌കോവയും നാലാം റാങ്ക് സിമോണ ഹാലെപും സെമിയില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ചെക് റിപബ്ലിക്കിന്റെ പ്ലിസ്‌കോവ അവസാന നാലില്‍ കടന്നത്. 27ാം റാങ്കുകാരിയാണ് ഗാര്‍ഷ്യ. സ്‌കോര്‍: 7-6 (7-3), 6-4. ഉക്രെയ്‌ന്റെ ആറാം നമ്പര്‍ താരം എലിന സ്വിറ്റോലിനയെ രണ്ട് സെറ്റിന്റെ മുന്‍തൂക്കത്തിലാണ് ഹാലെപ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 7-8 (8-6), 6-0. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഹാലെപ് പ്ലിസ്‌കോവയെ നേരിടും. ഒസ്താപെങ്കോയും ബാസിന്‍സ്‌കിയും തമ്മിലാണ് രണ്ടാംസെമി. പുരുഷ ഡബിള്‍സില്‍ റൊസാരിയോ ദത്ര ദ സില്‍വ- പോളോ ലോറെന്‍സി സഖ്യത്തെ തോല്‍പിച്ച് ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ- നെനാദ് ജിമോനിക് സഖ്യം സെമിയിലെത്തി.
Next Story

RELATED STORIES

Share it