Flash News

ഫൈസല്‍ വധം: അഡ്വ. സി കെ ശ്രീധരന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍



തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഫൈസലിന്റെ മാതാവ് ജമീലയുടെ അപേക്ഷ പരിഗണിച്ച് അഡ്വ. സി കെ ശ്രീധരനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനു ശേഷമാണ് അപേക്ഷയില്‍ സര്‍ക്കാര്‍ ഉത്തരവായത്. കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 16 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it