ernakulam local

ഫെറി ബോട്ട് മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി



പറവൂര്‍: ഗോതുരുത്തില്‍നിന്ന് ചാത്തേടം തുരുത്തിപ്പുറത്തേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. 13 യാത്രക്കാരും രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. ഇവരെ മല്‍സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബോട്ട് പഴയ ചീനവലക്കുറ്റിയില്‍ ഇടിച്ച് അടിപ്പലക ഇളകി ബോട്ടില്‍ വെള്ളം കയറുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറു ബൈക്കുകള്‍, മൂന്നു സൈക്കിളുകള്‍ എന്നിവയോടൊപ്പമാണ് ബോട്ട് മുങ്ങിയത്. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ചേന്ദമംഗലം-പുത്തന്‍വേലിക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഫെറി സര്‍വീസ്.
Next Story

RELATED STORIES

Share it