Flash News

ഫെഡറേഷന്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ്‌ : കേരളത്തിന് രണ്ട് സ്വര്‍ണം



സോജന്‍  ഫിലിപ്പ്

പാട്യാല: 21ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് മികച്ച തുടക്കം. ഒരു മീറ്റ് റെക്കോഡടക്കം രണ്ട് സ്വര്‍ണത്തോടെ കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിറും വനിതാ വിഭാഗത്തില്‍ ആര്‍ അനുവും സ്വര്‍ണം കൊയ്തു. 57.39 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്ത അനു പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. പുരുഷ വിഭാഗത്തില്‍ 50.47 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്ത ജാബിറിന്റെ പിന്നിലായി തമിഴ്‌നാടിന്റെ സന്തോഷ് കുമാര്‍ (50.68) വെള്ളിയും ഉത്തര്‍പ്രദേശിന്റെ ദുര്‍ഗേഷ് കുമാര്‍ പി എ(51.04) വെങ്കലവും കരസ്ഥമാക്കി. ഒഡീഷയുടെ ജൗന മുര്‍മു (57.51), കര്‍ണാടകയുടെ അര്‍പിത (57.54) എന്നിവരാണ് വനിതാ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. വനിതകളുടെ ഹാമര്‍ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ ഹരിത ആര്‍ സിങ് (65.25 മീ.) ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. ഷോട്ട്പുട്ടില്‍ ഹരിയാനയുടെ മന്‍പ്രീത് കൗറും(17.04) വനിതാ വിഭാഗത്തില്‍ റെക്കോഡ് സ്ഥാപിച്ചു. തമിഴ്‌നാട് താരങ്ങളായ എല്‍ സൂര്യയും ലക്ഷ്മണനനും ഇരുവിഭാഗം 5000 മീറ്ററില്‍ സ്വര്‍ണം നേടി. വനിതാ ഹൈജംപില്‍ കര്‍ണാടകയുടെ സഹനകുമാരിക്കാണ് സ്വര്‍ണം. ഈ ഇനങ്ങളിലൊന്നും കേരളത്തിന് മെഡല്‍ നേടാനായില്ല.
Next Story

RELATED STORIES

Share it