palakkad local

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

പാലക്കാട്: ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നാലാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മണ്ണാര്‍ക്കാട് വടക്കുമണ്ണം യൂനിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമാക്കി മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 15 ലക്ഷം രൂപ ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. യൂനിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നാലാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദയുടെ അധ്യക്ഷതയില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു. മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളായ എം-80 മൂസയിലെ “മൂസ’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിനോദ് കോവൂരും “പാത്തു’ എന്ന കഥാപാത്രത്തെ സംഭാഷണ മികവിലൂടെ ശ്രദ്ധേയമാക്കിയ സുരഭിയും മുഖ്യാതിഥികളായി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തി. കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് എന്ന ചെറൂട്ടിയുടെ നേതൃത്വത്തിലാണ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്നത്. മുന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഫിറോസ് ബാബു, എം സലീം തുടങ്ങിയവരും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 21 ടീമുകള്‍ മല്‍സരിക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിമാരായ പി അഹമ്മദ് അഷറഫ്, പിആര്‍ സുരേഷ്, സി അച്യുതന്‍ നായര്‍, വിവി ഷൗക്കത്തലി, മുല്ലാസ് മാനേജര്‍ ഷാജി, ടി  എ സലീം, സി എച്ച് മുഹമ്മദ്, പി ഖാലിദ്, ഷിഹാബ് മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it