Flash News

ഫീസ് വര്‍ധന ; വാഴ്‌സിറ്റിയില്‍ അനിശ്ചിതകാല സമരം



തേഞ്ഞിപ്പലം: വാഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിലുള്ള ഡിഗ്രി കോഴ്‌സുകളുടെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ ഇന്നലെ വാഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഫീസ് വര്‍ധന. ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് സര്‍വകലാശാല വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് വര്‍ധിപ്പിച്ച ഫീസ് ഈടാക്കാനാണ് തീരുമാനം. സ്റ്റഡി മെറ്റീരിയല്‍സ് നല്‍കുന്നുണ്ടെന്നു പറഞ്ഞ് ഫീസ് വര്‍ധനയെ ന്യായീകരിക്കുകയാണ് സര്‍വകലാശാല. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല യൂനിയനില്‍ പങ്കാളിത്തമില്ലാത്തതിനാലും ഇവരുടെ പ്രശ്്‌നങ്ങളില്‍ വിദ്യാര്‍ഥിസംഘടനകള്‍ ഇടപെടാറില്ല. വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കുംവരെ വാഴ്‌സിറ്റി മുഖ്യ കവാടത്തിനു മുമ്പില്‍ പ്രതിദിനം 50 വിദ്യാര്‍ഥികള്‍ നിരാഹാരമിരിക്കും.
Next Story

RELATED STORIES

Share it