Flash News

ഫിലിപ്പൈന്‍സില്‍ കപ്പലപകടം: 11 ഇന്ത്യാക്കാരെ കാണാതായി

ഫിലിപ്പൈന്‍സില്‍ കപ്പലപകടം: 11 ഇന്ത്യാക്കാരെ കാണാതായി
X


മനില : ഫിലിപ്പൈന്‍സില്‍ ചരക്ക് കപ്പല്‍  മുങ്ങി ഇന്ത്യാക്കാരായ 11 പേരെ കാണാതായി.
പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങിയാണ് അപകടം.
കാണാതായവരില്‍ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല.
ഹോങ്കോങില്‍ രജിസ്റ്റര്‍ ചെയ്ത എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 26 ഇന്ത്യാക്കാരുണ്ടായിരുന്നു. 15 പേരെ സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന മറ്റ് കപ്പലുകളിലുള്ളവര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it