Flash News

ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയം കവാടം ഇനി മുതല്‍ 'വീരേന്ദര്‍ സെവാഗ് ഗേറ്റ്'



ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രസിദ്ധമായ ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ കവാടം ഇനി മുതല്‍ വീരേന്ദര്‍ സെവാഗ് ഗേറ്റ് എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ ക്രിക്കറ്റിന് സെവാഗ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ന്യൂഡല്‍ഹിയിലെ  ഫിറോസ്ഷാ കോട്‌ലാ മൈതാന കവാടത്തിന് സെവാഗിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി രണ്ട്  ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരി എന്ന ബഹുമതിയോടെ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സെവാഗിന്റെ പ്രകടനത്തിനുള്ള ആദരവാണ് ഈ ബഹുമതിയെന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it