Flash News

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്എല്ലാവരും ഒരുമിക്കണം : കുഞ്ഞാലിക്കുട്ടി



മലപ്പുറം: സംഘപരിവാരങ്ങളുടെ ഫാഷിസ്റ്റ് അജണ്ടകള്‍ രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു മുമ്പ് രാഷ്ട്രീയാതീതമായ പ്രതിരോധം അനിവാര്യമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ഓള്‍ കേരള മീറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്ടിയു) സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് അജണ്ടകള്‍ക്കായി ജനാധിപത്യത്തെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ പ്രതിഫലനങ്ങളാണ് കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധനവും നോട്ടു നിരോധനവുമെല്ലാം. ലോകത്തെവിടെയുമില്ലാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വര്‍ഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമം. രാഷ്ട്രീയപരമായ അനൈക്യങ്ങള്‍ പറഞ്ഞിരിക്കാതെ എല്ലാ മതേതര കക്ഷികളും ഫാഷിസത്തിനെതിരായ പോരാട്ടത്തിനു സജ്ജരാവണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധനം തികച്ചും അശാസ്ത്രീയമാണ്. തൊഴില്‍പരവും സാമ്പത്തികപരവും ഭക്ഷ്യപരവുമായ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുന്നത്. വിഷയത്തില്‍ രാജ്യമെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. കെ എന്‍ എ ഖാദര്‍, പി ഉബൈദുല്ല എംഎല്‍എ, വി എ കെ തങ്ങള്‍,മജീദ്, ടി മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുട്ടി, ബീരാന്‍ഹാജി, മുഹമ്മദ്  സംസാരിച്ചു.
Next Story

RELATED STORIES

Share it