Flash News

ഫസല്‍ വധം : തുടരന്വേഷണ ഹരജി കോടതി തള്ളി



കൊച്ചി: ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്  ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി-2 തള്ളി. പോലിസിന് മുമ്പാകെ നടത്തിയ സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ കണ്ടെത്തലും സുബീഷിന്റെ കുറ്റസമ്മത മൊഴിയുമായി നിരവധി വ്യത്യാസങ്ങളുണ്ട് . അന്വേഷണത്തില്‍ അപാകതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെയും കുറ്റസമ്മത മൊഴിയിലെയും കണ്ടെത്തലുകള്‍ വ്യത്യസ്തമാണ്. മരണ സമയം സംബന്ധിച്ച മൊഴിയിലും വൈരുധ്യമുണ്ട്. ഫസലിന്റെ ഭാര്യ മറിയു തുടരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. സുബീഷിനെ പോലിസ് മര്‍ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താനുള്ള കാരണങ്ങളില്ല. കുറ്റസമ്മതം നടത്തുന്നതിന് പോലിസിന്റെ ഭാഗത്തു നിന്നു കടുത്ത സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നും കുടുംബത്തിനു ഭീഷണിയുണ്ടെന്നും സുബീഷ് സിബിഐ ഡയറക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതികളില്‍ നിന്നു വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it