kozhikode local

ഫറോക്ക് നഗരസഭയിലെ നിരവധി കുടുംബങ്ങള്‍ ധനസഹായപട്ടികയ്ക്കു പുറത്ത്്‌

കോഴിക്കോട്: പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക ആശ്വാസ ധനം വിതരണം ചെയ്യുന്നതിനു തയ്യാറാക്കിയ പട്ടികയില്‍ കൃത്രിമം നടന്നതായുള്ള ആരോപണം വ്യാപകമായി. ഫറോക്ക് നഗരസഭയിലെ 17,18,23 ഡിവിഷനുകളിലുള്ള നൂറിലധികം കുടുംബങ്ങള്‍ ഇത്തരത്തില്‍ പട്ടികയില്‍ നിന്നു പുറത്തായി. നല്ലൂര്‍ എയുപി സ്‌കൂള്‍, കല്ലംപാറ എംവിഇഎം സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. അഞ്ച് ദിവസത്തോളം ക്യാംപില്‍ താമസിച്ചവരോട് അധികൃതര്‍ വീടുകളിലേക്ക് തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയും, ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു ഉറപ്പു നല്‍കിയിരുന്നതുമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ധനസഹായത്തിനായി എത്തിയപ്പോഴാണ് ഈ കുടുംബങ്ങളില്‍ ഭൂരിഭാഗവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അറിഞ്ഞത്. വില്ലേജ്-നഗരസഭാ ആധികൃതരുമായി സംസാരിച്ചെങ്കിലും ഇവര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനായില്ല. തുടര്‍ന്ന് ഈ കുടുംബങ്ങള്‍ ഇന്നലെ ജില്ലാ കലക്ടര്‍ക്ക്്് ഇതുസംബന്ധിച്ച നിവേദനം സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it