palakkad local

പ്ലാച്ചിമട നഷ്ടപരിഹാരത്തിന് സ്ഥിരം സംവിധാനം വേണം: കെ വി സഫീര്‍ ഷാ



പാലക്കാട്:പ്ലാച്ചിമട, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, ഭോപ്പാല്‍ ദുരന്തം തുടങ്ങിയ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് രാജ്യത്ത് പുതിയ സംവിധാനങ്ങളും നയങ്ങളും രൂപപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ വി സഫീര്‍ ഷാ. പാലക്കാട് പ്ലാച്ചിമട സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റഷാദ് പുതുനഗരം, മുകേഷ് പാലക്കാട് സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട് , സമര സമിതിയംഗങ്ങളായ അറുമുഖന്‍ പത്തിച്ചിറ, കന്നിയമ്മാള്‍, മയിലാത്ത തുടങ്ങിയവര്‍ ചേര്‍ന്  നേതാക്കളെ സ്വീകരിച്ചു
Next Story

RELATED STORIES

Share it