പ്ലസ്‌വണ്‍: ആവശ്യമെങ്കില്‍ 20 ശതമാനം അധിക സീറ്റുകള്‍; നിലവിലുള്ളത് 3.56 ലക്ഷം

തിരുവനന്തപുരം: 2016-17 അധ്യയനവര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്ത് നിലവിലുള്ളത് 3,56,730 സീറ്റുകള്‍. വിഎച്ച്എസ്ഇക്ക് 27,500 സീറ്റുകളാണ് നീക്കിവച്ചിട്ടുള്ളതടക്കം 3,84,230 സീറ്റുകള്‍ വരും. ഇതിനുപുറമെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പുവരുത്തുന്നതിന് ആവശ്യമെങ്കില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റുകളുടെ എണ്ണം 4.6 ലക്ഷത്തിലെത്തും.
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ 4,57,654 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അതുകൊണ്ടുതന്നെ പ്ലസ്‌വണ്‍ പ്രവേശനത്തിന് സീറ്റില്ലാത്ത സാഹചര്യമുണ്ടാവില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. പുതിയ സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കേണ്ടത് അധികാരത്തിലെത്തുന്ന സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളില്‍ ബാച്ചൊന്നിന് 50 സീറ്റുകള്‍ എന്ന ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെയുള്ള 3,56,730 സീറ്റുകളില്‍ 1,83,982 സയന്‍സും 68,838 ഹ്യൂമാനിറ്റീസും 1,03,910 കൊമേഴ്‌സും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മേഖലയിലെ1,40,950 സീറ്റുകളില്‍ 64,000 സയന്‍സും 33,750 ഹ്യുമാനിറ്റീസും 43,200 കൊമേഴ്‌സിനുമാണ്. എയ്ഡഡ് മേഖലയിലെ 1,64,850 സീറ്റുകളില്‍ 88,800 സയന്‍സ് 29,400 ഹ്യുമാനിറ്റീസ് 46,650 കൊമേഴ്‌സും ഉള്‍പ്പെടുന്നു.
റസിഡന്‍ഷ്യല്‍, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍, അണ്‍ എയ്ഡഡ് മേഖലകളിലായി 50,930 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 31,182 സയന്‍സും 5,688 ഹ്യുമാനിറ്റീസും 14,060 കൊമേഴ്‌സ് സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. സംസ്ഥാനത്തെ 2,071 സ്‌കൂളുകളില്‍. സര്‍ക്കാര്‍-817, എയ്ഡഡ്- 844, അണ്‍ എയ്ഡഡ്- 362, റസിഡന്‍ഷ്യല്‍, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍- 48 എന്നിങ്ങനെയാണ്.
Next Story

RELATED STORIES

Share it