പ്ലസ്ടു ഫലം മെയ് 8ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് പരീക്ഷാ സെക്രട്ടറി ഡോ. കെ മോഹനകുമാര്‍ അറിയിച്ചു. മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയായി. മാര്‍ക്ക് മൂന്നാംവട്ട പരിശോധനയ്ക്കായി ക്യാംപുകളില്‍ ലഭ്യമാക്കി. പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളുടെ പട്ടിക പോര്‍ട്ടല്‍ വഴി സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ പരീക്ഷ എഴുതിയിട്ടില്ലാത്തവരാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഉടന്‍ അറിയിക്കണം.
Next Story

RELATED STORIES

Share it