Kollam Local

പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്ന് പോരാടിയ സദ്ദാമിന് സ്വപ്‌നനേട്ടം

കടയ്ക്കല്‍:പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്നും 380ാംറാങ്കു നേടി ഐഎഎസ് എന്ന സ്വപ്‌നം സഫയാഥാര്‍ത്ഥ്യമാക്കി സദ്ദാം നവാസ്.
ചിതറ പഞ്ചായത്തിലെ തലവരമ്പ് തെക്കുംകര വീട്ടില്‍ ബദറുദീന്റെ മകന്‍ സദ്ദാം നവാസ്്(27) പ്രവാസി ചിതറ ഗവണ്‍മെന്റ് എല്‍ പിഎസിലും ചിതറ ഗവണ്‍മെന്റ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചത്. ഹോമിയോ മെഡിക്കല്‍ രംഗത്ത്  തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ ഹോമിയോയില്‍ ബിരുദം നേടി.  തുടര്‍ന്നാണ് ഐഎഎസ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി രംഗത്തിറങ്ങിയത്  കഴിഞ്ഞവര്‍ഷം ഇന്റര്‍വ്യൂ വരെ എത്തിയെങ്കിലും  സിവില്‍ സര്‍വീസ് കിട്ടിയില്ല. എന്നാലിത്തവണ 380ാം റാങ്കോടെ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സദ്ദാം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ബദറുദ്ദീന്റെ സഹോദരിയായ സഫിലയുടെ സംരക്ഷണയിലായിരുന്നു സദ്ദാം.
പഠനത്തിനു വേണ്ട എല്ലാ സഹായവും ഇവരായിരുന്നു ചെയ്തിരുന്നത്.
മാധ്യമപ്രവര്‍ത്തകനായ ഷാനവാസ് മൂത്ത സഹോദരനാണ് മുബീന, റുബീന എന്നിവര്‍  സഹോദരിമാരാണ്. സിവില്‍ സര്‍വീസിനായി തിരഞ്ഞെടുത്ത വിഷയം മലയാളമായിരുന്നു.
Next Story

RELATED STORIES

Share it