kozhikode local

പ്രസിഡന്റിന്റെ നടപടി കോടതി സ്‌റ്റേ ചെയ്തു



മുക്കം: സഹകരണ ബാങ്ക് സെക്രട്ടറിയെ തരംതാഴ്ത്തിയ പ്രസിഡന്റിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ പി ജെ ദേവസ്യയെ അസി.സെക്രട്ടറിയായി തരംതാഴ്ത്തി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഇക്കഴിഞ്ഞ 26 ന് ഇറക്കിയ ഉത്തരവാണ് 30ന് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ബാങ്ക് പ്രസിഡന്റിന്റെ പൂര്‍ണ ചുമതലയുള്ള വൈസ് പ്രസിഡന്റ് പി വി അബ്ദുല്‍ സലാം മാര്‍ച്ച് 27ന് കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയിലെ നിര്‍ദേശമനുസരിച്ച് ഏപ്രില്‍ 29ന് ഇറക്കിയ ഉത്തരവിലൂടെ അസി.സെക്രട്ടറിയായ ദേവസ്യയെ 2003 നവമ്പര്‍ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോട സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചിരുന്നു. ഇതോടെ അസിസ്റ്റന്റ് സെക്രട്ടറിയായി മാറിയ പി പി പങ്കജാക്ഷന്‍ അതിനെതിരെ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും സെക്രട്ടറിയുടെ പദവി അവകാശപ്പെടുകയുമുണ്ടായി. എന്നാല്‍ ആര്‍ബിേ്രടഷന്‍ കോടതിയുടെ നടപടി ജൂണ്‍ 12 വരെ ഹൈക്കൊടതി സ്‌റ്റേ ചെയ്തു. ഇതിനിടെ ബാങ്കില്‍ പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുകയും അദ്ദേഹം മെയ് 26ന് ഒരു ഉത്തരവിലൂടെ പഴയ പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കുകയും ദേവസ്യയെ അസി.സക്രട്ടറിയായി തരംതാഴ്ത്തുകയുമായിരുന്നു. ഇതിനെതിരെ ദേവസ്യ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെററിഷനിലാണ് 30ന് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവായത്. ഒരു മാസക്കാലത്തേക്ക് ബാങ്ക് പ്രസിഡന്റിന്റ ഉത്തരവ് മരവിപ്പിക്കുകയും ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം നോട്ടീസ് അയയ്ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it