Idukki local

പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും കാട്ടിലേക്കു മടങ്ങി



വണ്ടിപ്പെരിയാര്‍: പെരിയാര്‍ കടുവാ സങ്കേതത്തിലെ സത്രം കോളനിയില്‍ പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും കാട്ടിലേക്ക് മടങ്ങി.വനത്തിനുള്ളി ല്‍ ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കുഞ്ഞിന്റെ സുരക്ഷ പ്രശ്‌നമാകുമോയെന്ന ആശങ്കയിലാണ് ആശുപത്രിയില്‍ എത്തിച്ചവര്‍. നവജാത ശിശുവിന് ഭാരം കുറവായതിനാലും മുലപ്പാല്‍ നല്‍കാന്‍ നല്‍കാന്‍ മാതാവ് തയാറാവാത്തതിനെയും തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ട്രൈബല്‍ പ്രമോട്ടര്‍, അങ്കണവാടി ടീച്ചര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ വണ്ടിപ്പെരിയാര്‍ പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് വാഹനത്തിലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിചരണം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദിവാസികളായ  ശാരദ-മാധവന്‍  ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞുണ്ടായത്. പോലിസ് ബലം പ്രയോഗിച്ചെന്ന പോലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ ഇവര്‍ ആശുപത്രി വിട്ട് സത്രത്തിലെ കോളനിയിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇവര്‍ താമസിക്കുന്ന കോളനിയില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഉള്‍വനത്തിലേക്ക് പോയതായാണ് സമീപവാസികള്‍ നല്‍കിയ വിവരം.മലമ്പണ്ടാര വിഭാഗത്തിലെ സമ്പ്രദായമനുസരിച്ച് ആദ്യ ദിവസം മുലപ്പാല്‍ നല്‍കാന്‍ പാടില്ല. 30 ദിവസത്തേക്ക് ഭര്‍ത്താവിന് പോലും ഭാര്യയെയും കുഞ്ഞിനെയും  കാണാനും അനുവാദമില്ല.അതിനാലാണ് ആശുപത്രിയില്‍ പോലും പോകാന്‍ തയാറാവാതിരുന്നത്.
Next Story

RELATED STORIES

Share it