palakkad local

പ്രവേശനോല്‍സവത്തില്‍ മധുര പലഹാരവുമായി കൊല്ലങ്കോട് പോലിസ്‌



കൊല്ലങ്കോട്: അധ്യയന വര്‍ഷത്തിന്റെ പ്രവേശനോല്‍സവത്തില്‍ കുരുന്നു വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാരം നല്‍കി കൊല്ലങ്കോട് പോലിസ് . പി കെ ടി എ എല്‍പി വിദ്യാലയത്തില്‍ നടന്ന പ്രവേശനോല്‍സവ ചടങ്ങിലാണ് കൊല്ലങ്കോട് എസ് ഐ പി.ബി അനീഷ് ജനമൈത്രി പോലിസിന്റ നേതൃത്വത്തില്‍  വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കിയത്. പോലിസിനെ കണ്ട വിദ്യാര്‍ത്ഥികള്‍ അമ്പരപ്പോടെ നോക്കിയെങ്കിലും മിഠായി പൊതിയും മധുര പലഹാരവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതോടെ മധുരം  നുണഞ്ഞ്  കുരുന്നുകള്‍ ചെറുപുഞ്ചിരിയോടെ ക്ലാസുകളിലേക്ക് പോയി.
Next Story

RELATED STORIES

Share it