Flash News

പ്രവേശനപ്പരീക്ഷകള്‍ക്ക് മാത്രമായി പ്രത്യേക ഏജന്‍സി വരുന്നു



ന്യൂഡല്‍ഹി: പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നതില്‍ നിന്നുള്ള ഉത്തരവാദിത്തത്തില്‍ നിന്നു സിബിഎസ്ഇയെയും എഐസിടിഇയെയും മറ്റ് ഏജന്‍സികളെയും ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഉയര്‍ന്ന വിശ്വാസ്യതയും വിദ്യാര്‍ഥികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള കഴിവും ബുദ്ധിയും അഭിരുചികളും കൃത്യമായി വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ പരീക്ഷകള്‍ നടത്താനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ സംയുക്ത എന്‍ജിനീയറിങ് എന്‍ട്രന്‍സ് (ജിഇ), നീറ്റ്, യുജിസിയുടെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്, സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനപ്പരീക്ഷകള്‍ പോലുള്ളവ നടത്തുന്നതില്‍ നിന്ന് സിബിഎസ്ഇ മോചിതമാവും. 1860ലെ ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയായിട്ടാവും എന്‍ടിഎ രൂപീകരിക്കുന്നതെന്നു  ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനപ്പരീക്ഷ നടത്താനുള്ള സ്വയം ഭരണാധികാരമുള്ള മുന്‍നിര ടെസ്റ്റിങ് സമിതിയായും എന്‍ടിഎ പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it