പ്രവാസി ഭാരതീയ് ദിവസ് ഇനി ഒന്നിടവിട്ട വര്‍ഷങ്ങളില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന പ്രവാസി ഭാരതീയ് ദിവസ് ഇനി ഒന്നിടവിട്ട വര്‍ഷങ്ങളിലേ നടത്തൂവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നേരത്തേ വര്‍ഷംതോറും നടത്തിയിരുന്ന പ്രവാസി ഭാരതീയ് ദിവസ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് പ്രവാസിയായി ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ദിവസമായ ജനുവരി 9നാണ് ആഘോഷം നടക്കുന്നത്. 2019 ജനുവരിയില്‍ വാരണാസിയിലാണ് അടുത്ത പ്രവാസി ഭാരതീയ് ദിവസ് നടക്കുന്നത്.
Next Story

RELATED STORIES

Share it