പ്രവാസി പുനരധിവാസത്തിനുള്ളബജറ്റ് തുക വര്‍ധിപ്പിക്കണം: പ്രവാസി ഫോറം

കോഴിക്കോട്: പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമുള്ള തുക വര്‍ധിപ്പിക്കണമെന്ന് പ്രവാസി ഫോറം സംസ്ഥാന സമിതി. പ്രവാസികളുടെ വരുമാനത്തില്‍ നിന്നും വിദേശ നാണ്യം രാജ്യത്തിന് മുതല്‍ക്കൂട്ടാവുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിന് അനുവദിച്ച ബജറ്റ് തുക പരിമിതമാണ്.  ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്നും  ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രവാസി ഫോറം പുതിയ ഭരണ സമിതി— രൂപീകരിച്ചു. പ്രസിഡന്റായി സുലൈമാന്‍ മൗലവി (കോട്ടയം), വൈസ് പ്രസിഡന്റായി അബൂബക്കര്‍ പുന്നയൂര്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുസലാം പറക്കാടന്‍ (എറണാകുളം), സെക്രട്ടറിയായി അബ്ദുസലാം പനവൂര്‍, ട്രഷററായി ഇബ്രാഹിം മൗലവി (തിരുവനന്തപുരം)എന്നിവരെയും തിരഞ്ഞെടുത്തു.യൂസഫ് ചാമക്കാടി (എറണാകുളം), അലവി ഹാജി (മലപ്പുറം), പോക്കര്‍ ടി (വയനാട്), മുഹമ്മദലി (പാലക്കാട്), ഷെരീഫ് (കാസര്‍കോട്), റസാഖ് എന്‍ജിനീയര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
Next Story

RELATED STORIES

Share it