Kollam Local

പ്രവാചകന്റെ ജീവിതവും സന്ദേശവും ഉള്‍ക്കൊള്ളണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

കൊല്ലം:ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രവാചകന്റെ ജീവിതവും സന്ദേശവും ഒരു പരിഹാരക്രിയ എന്നത് ലോകത്തിന് ബോധ്യപ്പെടണമെങ്കില്‍ പ്രവാചകന്റെ അനുയായികള്‍ തന്നെ ആ ജീവിതവും സന്ദേശവും ഉള്‍ക്കൊള്ളുന്നതില്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. ജമാഅത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ബലയില്‍ നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കര്‍ബല ട്രസ്റ്റ് പ്രസിഡന്റ് എ ഷാനവാസ്ഖാന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, കെ പി അബൂബക്കര്‍ ഹസ്‌റത്ത്, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, അബ്ദുല്‍ അസ്സീസ് അസ്സീസിയ, ആസാദ് റഹീം, അബ്ദുള്‍ സലാം മാര്‍ക്ക്, വൈ എം ഹനീഫാ മൗലവി, എം എ സമദ്, നാസര്‍ കുഴുവേലില്‍, എസ് നാസര്‍, മേക്കോണ്‍ അബ്ദുള്‍ അസീസ്, എ കെ ജോഹര്‍, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, അബ്ദുള്‍ ഹക്കീം മൗലവി, ഇ ഷാനവാസ്ഖാന്‍, എം എ സമദ്, തൊടിയില്‍ ലുക്ക്മാന്‍, കുണ്ടുമണ്‍ ഇ എ ഹുസൈന്‍ മന്നാനി, അയത്തില്‍ അബ്ദുല്‍ അസീസ്, എ കെ സലാഹുദ്ദീന്‍, നിസാര്‍ കലതിക്കാട്, കെ ബി ഷഹാല്‍, പിണക്കല്‍ സക്കീര്‍, ആലിം നിസാര്‍, റാഫി കുരുമ്പേലില്‍ സംസാരിച്ചു. ജോനകപ്പുറം വലിയ പള്ളിയില്‍ നിന്നും നാലിന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it