പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്ന് നടന്‍ ടിനി ടോം

കൊച്ചി: പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ ടിനി ടോം. ഫേസ്ബുക്കിലൂടെയാണ് ടിനി ടോം നിലപാട് വ്യക്തമാക്കിയത്. ഉളിയന്നൂര്‍ തച്ചന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ താരം ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി ഫോട്ടോയുള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് തികച്ചും വാസ്തവവിരുദ്ധമാണെന്നായിരുന്നു ടിനി ടോമിന്റെ പ്രചാരണം. തനിക്കു രാഷ്ട്രീയം ഇല്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ടിനി ടോം നേരിട്ട് ആരാധകരോട് സംവദിച്ചു. ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷമാണെന്നും അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷം മോദി ചെയ്ത നല്ല കാര്യങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്നും ടിനി ടോം പറഞ്ഞെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
Next Story

RELATED STORIES

Share it