Flash News

പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്ക്;ഒരാള്‍ മരിച്ചു

പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്ക്;ഒരാള്‍ മരിച്ചു
X
ജയ്പൂര്‍:പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. അപകടത്തില്‍ യശോദാ ബെന്നിന് തലക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.



ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോഴാണ് അപകടം.രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ യശോദയെ ചിറ്റോര്‍ഗഢിലെ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചു. അപകടകാരണം  വ്യക്തമായിട്ടില്ല.
Next Story

RELATED STORIES

Share it