പ്രതിഷേധം സംഘര്‍ഷമായി, ട്രംപിന്റെ റാലി റദ്ദാക്കി
BY sdq Kappan12 March 2016 12:33 PM GMT
X
sdq Kappan12 March 2016 12:33 PM GMT
ഷിക്കാഗോ: യു.എസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയില്‍ നടത്താനിരുന്ന റാലി റദ്ദാക്കി. റാലിക്കെതിരേയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് റാലി റദ്ദാക്കിയത്. പരിപാടിക്കായി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നൂറുകണക്കിനു പ്രതിഷേധക്കാരാണ് പരിപാടി നടത്താനിരുന്ന ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയ്ക്കു മുമ്പില്‍ അണിനിരന്നത്.
ഇതേസമയം, ഓഡിറ്റോറിയത്തിന്റെ അകത്തുള്ള ട്രംപ് അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്കു നേരെ തിരിഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കു വഴിമാറി. ഓഡിറ്റോറിയത്തിനു പുറത്തിറങ്ങിയ ട്രംപ് അനുകൂലികള്‍ കൊടിയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ക്കിടയിലേക്കു നീങ്ങിയതോടെ ഉന്തും തള്ളും ബഹളവുമായി. ഇതോടെ പോലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റി. പോലിസുമായി നടത്തിയ ചര്‍ച്ചയില്‍ റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കി.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT