പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മന്ത്രി മണിയുടെ മറുപടി



തിരുവനന്തപുരം: 'വിദ്യുച്ഛക്തി' എന്നെഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്ന് മന്ത്രി എം എം മണി. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ലനിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ടെന്നും എം എം മണി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിദ്യുച്ഛക്തി എന്നെഴുതാന്‍ കഴിയാത്തയാളാണ് വൈദ്യുതിവകുപ്പ് കൈകാര്യംചെയ്യുന്നതെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനു മറുപടിനല്‍കുകയായിരുന്നു മന്ത്രി മണി. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ മുന്നോട്ടു പോവാന്‍ സാധിക്കുന്നതും എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതിവകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസയോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെയെന്നും മന്ത്രി തുടര്‍ന്നു.
Next Story

RELATED STORIES

Share it