Idukki local

പ്രതിപക്ഷശ്രമം ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടി പിടിച്ചു നില്‍ക്കാന്‍: കുഞ്ഞാലിക്കുട്ടി

തൊടുപുഴ: ജനകീയ പ്രശ്‌നങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് പ്രതിപക്ഷത്തിന് പോലും എതിര്‍പ്പില്ലെന്നും ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിച്ച് വാര്‍ത്താ മാധ്യമങ്ങളിലൂടെ പിടിച്ചു നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി.
തൊടുപുഴയില്‍ പി ജെ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുമ്മംകല്ലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് യു.ഡി.എഫ് സര്‍ക്കാരാണ്.വിദേശങ്ങളില്‍ ഇപ്പോള്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ കേരളത്തിലെ ഐ.ടി. മേഖലയിലെ വളര്‍ച്ച സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിന് സഹായകരമായി മാറിയിട്ടുണ്ട്.
വളരണം ഈ നാട്, തുടരണം ഈ ഭരണം എന്നതാണ് യു.ഡി.എഫിന്റെ മുദ്രാവാക്യമെങ്കില്‍ എല്‍.ഡി.എഫ് വന്നാല്‍ കണ്ണൂരിലെ പോലെ എല്ലാവരെയും അക്രമരാഷ്ട്രീയത്തിലൂടെ ശരിയാക്കുമെന്നാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.മുനിസിപ്പല്‍ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം എ കരിമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളത്തില്‍ പി ആര്‍ രാജീവന്‍ ,കെ എസ് സിയാദ് സ്ഥാനാര്‍ഥി പി ജെ ജോസഫ്, ടി.എം. സലിം, ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ സംസാരിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജെ. ജോസഫ് ഇന്നലെ കരിമണ്ണൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.തൊമ്മന്‍കുത്തില്‍ നിന്നും ആരംഭിച്ച പര്യടനം കേരളാ കോണ്‍ഗ്രസ് (എം.) ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പി ജെ ജോസഫ് ഇന്ന് രാവിലെ കോടിക്കുളം പഞ്ചാത്തിലും ഉച്ചകഴിഞ്ഞ് കുമാരമംഗലം പഞ്ചായത്തിലും പര്യടനം നടത്തും. രാവിലെ 8.00-ന് കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയില്‍ നിന്നാരംഭിച്ച് 8.20-ന് ചാലക്കമുക്ക്, 8.40-ന് കോടിക്കുളം, 9.00-ന് നെയ്യശ്ശേരി കവല, 9.30-ന് വണ്ടമറ്റം, 10.00-ന് ചെറുതോട്ടിന്‍കര, 10.25-ന് ഐരാംപിള്ളി, 10.40-ന് പടി.കോടിക്കുളം, 11.00-ന് വെള്ളംചിറ, 11.30-ന് തെന്നത്തൂര്‍, ഉച്ചയ്ക്ക് 12.00-ന് പാറപ്പുഴയില്‍ സമാപനം.
Next Story

RELATED STORIES

Share it